PV Gangadharan
Producer
1945 ആഗസ്റ്റ് 8നു് ഇ വി സ്വാമിയുടേയും മാധവിയുടേയും മകനായി ചോതി നക്ഷത്രത്തില്‍ പി വി ഗംഗാധരന് ജനിച്ചു.
ആഴ്ചവട്ടം സ്ക്കൂളിലും ചാലപ്പുറം ഗണപതി ഹൈസ്ക്കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മദ്രാസിലെ ഒരു സ്വകാര്യ കോളേജില്‍ നിന്നു് ആട്ടോമൊബൈല്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റില്‍ ഡിപ്ലോമ നേടി. സ്ക്കൂളില്‍ പഠിക്കുമ്പോഴേ നേതൃസ്ഥാനത്തെത്തിയ പി വി ജി എട്ടാം ക്ലാസ്സ് മുതല്‍ ക്ലാസ്സ് ലീഡറായിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്ക്കൂള് ലീഡറായി. 1961ല്‍ ചൈന ഇന്ത്യാ ആക്രമണ സമയത്തു് യുദ്ധത്തിനെതിരായി മലബാറിലെ ചാലയില്‍ നടന്ന കുട്ടികളുടെ പ്രകടനം നയിച്ചതു് പി വി ആണു്. 1965ല്‍ മദ്രാസില്‍ നിന്നു് മടങ്ങിവന്ന ശേഷം ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനി തുടങ്ങി. കേരളാ റോഡ് ലൈന്‍സ് ട്രാന്‍സ്പോര്‍ട്ട് കമ്പനി എന്നായിരുന്നു പേരു്. തുടര്‍ന്നു് അച്ചന്റെയും ചേട്ടന്റെയും ഉടമസ്ഥതയിലുള്ള കെ ടി ഡി സി യില്‍ പങ്കാളിയായി.
1971ലാണു് പി വി ജി സിനിമ രംഗത്തെത്തിയതു്. പി വി ജിയും റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കളും ചേര്‍ന്നു് സഹൃദയാ ഫിലിംസ് എന്ന പേരില്‍ ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങുകയും ഹിരഹരനെക്കൊണ്ടു് ഒരു ചിത്രം സംവിധാനം ചെയ്യിക്കുകയും ചെയ്തു. ചിത്രത്തിന്റെ പേരു് സംഗമം. തുടര്‍ന്നു് ഗൃഹലക്ഷ്മി എന്ന പേരില്‍ സ്വന്തമായി ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങി. ഗൃഹലക്ഷ്മിയുടെ ആദ്യത്തെ ചിത്രം സുജാത ആണു്. കേരള ഫിലിം ചേംബര്‍ ഒഫ് കോമേഴ്സ് പ്രസിഡന്റായി പത്തു വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ടു്. സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഒഫ് കോമേഴ്സ് പ്രസിഡന്റായി ഒരു പ്രാവശ്യവും ഫിലിം ഫെഡറേഷന് ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ്, ഫിലിം ഫെഡറേഷന് ഒഫ് ഇന്ത്യ പ്രസിഡന്റ്, ഫിലിം പ്രോഡ്യൂസേര്സി അസോസിയേഷന് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ക്കു് പുറമേ കെ എസ് ഡി എഫ് ഡി സി ഡയറക്ടറായി അഞ്ചു വര്‍ഷവും സേവനം അനുഷ്ഠിച്ചിട്ടുണ്ടു്. കെ എസ് എഫ് ഡി സി യുടെ ഇപ്പോഴത്തെ ചെയര്‍മാനാണു് പി വി ഗംഗാധന്.
ജ്യേഷ്ഠന് പി വി ചന്ദന്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടറാണു്. സഹോദരി കുമാരി കമലം. ഭാര്യ ഷെറിന്. മൂന്നു് മക്കള്‍ ഷെന്ത്രാഗ് ജയ്തിലക്, ഷെഗീന വിജില്‍, ഷെര്‍ജ ജയ്തിലക്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 22
Available Web Series : 0
Available Short Movies : 0